Connect with us

Ongoing News

നെയ്മറും കാസമിറോയുമില്ല; ബ്രസീല്‍ കോപ്പ അമേരിക്ക ടീം പ്രഖ്യാപിച്ചു

ജൂണ്‍ 20 ന് യു.എസിലാണ് ടൂര്‍ണമന്റെ് ആരംഭിക്കുന്നത്.

Published

|

Last Updated

സാവോപോളോ | കോപ്പ അമേരിക്ക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം നെയ്മര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കാസമിറോ, ടോട്ടനം സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ തുടങ്ങിയവര്‍ ടീമിലിടം നേടിയില്ല.പരുക്കില്‍ നിന്നും പൂര്‍ണമായും മോചിതനാവാത്തതിനാലാണ് നെയ്മറിന് കോപ്പ അമേരിക്ക നഷ്ടമായത്.

വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, മിലിറ്റാവോ , റഫീഞ്ഞോ, മാര്‍ട്ടിനല്ലീ, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. യുവ സ്‌ട്രൈക്കര്‍ പതിനേഴുകാരനായ എന്‍ട്രിക്ക് ടീമിലിടം നേടി. ജൂണ്‍ 25 ന് കോസ്റ്റിറക്കയുമായാണ് നിലവിലെ റണ്ണറപ്പുകളായ ബ്രസീല്‍ ടീമിന്റെ ആദ്യ മത്സരം. ജൂണ്‍ 20 ന് യു.എസിലാണ് ടൂര്‍ണമന്റെ് ആരംഭിക്കുന്നത്.

ടീം

ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍ ബെക്കര്‍, ബെന്റോ, ആന്‍ഡേഴ്‌സണ്‍.

ഡിഫന്‍ഡേഴ്‌സ്: ഡാനിലോ, യാന്‍ കൂട്ടോ, ഗില്‍ഹെര്‍ം അരാന, വെന്‍ഡല്‍, ബെറാള്‍ഡോ, എഡര്‍ മിലിറ്റാവോ, ഗബ്രിയേല്‍ മഗല്‍ഹെസ്, മാര്‍ക്കിഞ്ഞോസ്.

മിഡ് ഫീല്‍ഡേഴ്‌സ്: ആന്‍ഡ്രിയാസ് പെരേര, ബ്രൂണോ ഗുയിമാരേസ്, ഡഗ്ലസ് ലൂയിസ്, ജോവോ ഗോമസ്, ലൂക്കാസ് പാക്വെറ്റ

അറ്റാക്കേഴ്‌സ്: എന്‍ഡ്രിക്, ഇവാനില്‍സണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനലി, റാഫീഞ്ഞ, റോഡ്രിഗോ, സാവിഞ്ഞോ, വിനീഷ്യസ് ജൂനിയര്‍.