Connect with us

National

ബലാത്സംഗ കേസ്: തൃണമൂൽ കോൺഗ്രസ് എം എൽ എ. പരേഷ് റാം ദാസ് കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റിൽ

കഴിഞ്ഞ 17 ദിവസമായി ഇദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു.

Published

|

Last Updated

കൊൽക്കത്ത | ബലാത്സംഗം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന തൃണമൂൽ കോൺഗ്രസ് എം എൽ എ പരേഷ് റാം ദാസ് കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റിലായി. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്. കാനിങ് പശ്ചിം മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യായ ഇദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 17 ദിവസമായി ഇദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയിപൂർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് ഇദ്ദേഹത്തെ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ബംഗാൾ വിടാൻ പരേഷ് റാം ദാസ് പദ്ധതിയിടുന്നതായി എസ് ഒ ജി ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിന്റെ ചുമതലയുള്ള ബിധാനഗർ പോലീസ് കമ്മീഷണറേറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സെപ്റ്റംബർ 5 ന് കാനിങ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണ് എം എൽ എ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ സി ഐ ഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഒരു തവണ മാത്രമാണ് ഹാജരായത്. പിന്നീട് ഒക്ടോബർ അവസാന വാരത്തോടെ ഇദ്ദേഹം ഒളിവിൽ പോവുകയായിരുന്നു. അടുത്തിടെ കാനിങ്ങിലെ ഇദ്ദേഹത്തിന്റെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ സമയം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് നാല് പ്രാദേശിക തൃണമൂൽ നേതാക്കളെ പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യോട് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പിൽ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലേക്ക് പരേഷ് റാം ദാസ് മാറിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം മമത ബാനർജി ക്യാമ്പിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

Content Highlights
TMC MLA Paresh Ram Das was arrested at Kolkata airport while attempting to flee to Mumbai. He faces rape and extortion charges. He evaded CID summons for 17 days.

---- facebook comment plugin here -----

Latest