Connect with us

Aksharam Education

ഇൻഡിഗോ ക്യാബിൻ ക്രൂ: കൊച്ചിയിൽ അഭിമുഖം

കുറഞ്ഞത് 155 സെന്റിമീറ്റർ ഉയരവും ഉയരത്തിന് ആനുപാതികമായ ഭാരവും ഉണ്ടായിരിക്കണം.

Published

|

Last Updated

ഇൻഡിഗോ എയർലൈൻസിൽ ക്യാബിൻ ക്രൂ തസ്തികയിലേക്ക് ഈ മാസം 21ന് കൊച്ചിയിൽ അഭിമുഖം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് മുൻപരിചയമില്ലാതെ തന്നെ അപേക്ഷിക്കാം. മുൻപരിചയമില്ലാത്ത ഉദ്യോഗാർഥികൾക്ക് 18-27 വയസ്സാണ് പ്രായപരിധി. അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പാസ്സായിരിക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലും വ്യക്തമായി സംസാരിക്കാനുള്ള കഴിവും സാധുവായ ഇന്ത്യൻ പാസ്സ്പോർട്ടും നിർബന്ധമാണ്.

കുറഞ്ഞത് 155 സെന്റിമീറ്റർ ഉയരവും ഉയരത്തിന് ആനുപാതികമായ ഭാരവും ഉണ്ടായിരിക്കണം. യൂനിഫോമിൽ കാണാവുന്ന രീതിയിൽ ശരീരത്തിൽ ടാറ്റൂകൾ പാടില്ല. കൂടാതെ ഇന്ത്യയിലെ വിവിധ ബേസുകളിലേക്ക് മാറി ജോലി ചെയ്യാനുള്ള സന്നദ്ധതയും ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.goindigo.in/careers.html വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ രജിസ്‌ട്രേഷനും അസസ്‌മെന്റും നിർബന്ധമായതിനാൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിന് ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.goindigo.in/careers/departments/inflightservices.html സന്ദർശിക്കുക.

Content Highlights:IndiGo Airlines announced a walk-in interview for cabin crew positions scheduled for November 21 in Kochi. Candidates with a Plus Two qualification aged 18 to 27 can apply without prior experience. Eligible candidates must register and clear the online assessment at goindigo.in to get shortlisted for the interview.

---- facebook comment plugin here -----

Latest