Kerala
സഭ നിര്‍ദ്ദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സെക്രട്ടറിയാക്കി; പരസ്യമായി നന്ദി പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
ഭൂപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സഭയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി
തിരുവനന്തപുരം | സഭ പറഞ്ഞത് അതേപടി അനുസരിച്ച്, സഭ നിര്‍ദ്ദേശിച്ച ആളെ റവന്യൂ മന്ത്രിയുടെ സെക്രട്ടറിയാക്കിയ നടപടിയെ അഭിനന്ദിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
റവന്യൂ മന്ത്രിയുടെ സെക്രട്ടറിയായി സഭ നിര്‍ദേശിക്കുന്നയാളെ നിയമിക്കണമെന്നായിരുന്നു പാംപ്ലാനിയുടെ ആവശ്യം. മന്ത്രി എ പി അനില്‍കുമാര്‍ ഈ ആവശ്യം അംഗീകരിച്ചതിനാല്‍ മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞു മാര്‍ ജോസഫ് പാംപ്ലാനി.
തറവന്യൂ വകുപ്പില്‍ നിങ്ങള്‍ക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്‌തോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു. മന്ത്രി ഭംഗിവാക്ക് പറഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ആ ഉറപ്പ് മന്ത്രി പാലിച്ചുവെന്നും ഭൂപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സഭയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി. കാസര്‍കോട് ജെന്‍സി യുവജന ദിനാഘോഷ വേദിയില്‍ വെച്ച് മന്ത്രി എ പി അനില്‍ കുമാര്‍ വേദിയിലുള്ളപ്പോഴായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.
Content Highlights:Archbishop Mar Joseph Pamplany expressed gratitude to Minister AP Anil Kumar for appointing a Church-recommended candidate as the Revenue Minister’s secretary. He praised the minister for fulfilling his promise made regarding land issues. The statement was made during a public event in Kasaragod


