Connect with us

National

ദീപാവലി രാത്രിയില്‍ തമിഴ്‌നാട്ടില്‍ നടന്നത് ഒമ്പതു കൊലപാതകം; പോലീസുകാരനെ നടുറോഡില്‍ തല്ലിക്കൊന്നു

തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങള്‍ നടന്നു

Published

|

Last Updated

ചെന്നൈ | ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്‌നാട്ടില്‍ വ്യപകമായി കരിമരുന്ന് അപകടമുണ്ടായതു കൂടാതെ രാത്രിയില്‍ വ്യാപകമായ അക്രമ സംഭവങ്ങളും അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒന്‍പത് കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തേനിയില്‍ പോലീസുകാരനെ നടുറോഡില്‍ തല്ലിക്കൊന്നു. റോഡ് തടഞ്ഞ് ദീപാവലി റീല്‍സ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്തതിനാണ് പോലീസുകാരനെ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചു കൊന്നത്. ഇതുകൂടാതെ തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങള്‍ നടന്നു. കടലൂരിലും ശിവഗംഗയിലും കൊല്ലപ്പെട്ടത് ഗുണ്ടാനേതാക്കളാണെന്നു പോലീസ് പറഞ്ഞു. തിരുച്ചിറപ്പള്ളിയില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ചെന്നൈയില്‍ ഒരു യുവാവുമാണ് വെട്ടേറ്റ് മരിച്ചത്.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, തമിഴ്നാട്ടില്‍ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന തകര്‍ച്ചയില്‍ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്നും ഡി എം കെ ആവശ്യപ്പെട്ടു. ഈ നിലയിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം കണക്കു പറയിക്കുന്ന നാള്‍ വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലില്‍ വ്യക്തമാക്കി.

Content Highlights:Widespread violence broke out in Tamil Nadu during Diwali celebrations, resulting in nine reported murders across the state. A policeman was beaten to death in Theni for questioning individuals filming social media reels while blocking a road. The opposition has attacked the government over the breakdown of law and order.

---- facebook comment plugin here -----

Latest