Kerala
'ഞാന്‍ എന്തു ചെയ്തു' എന്ന് ആലോചിക്കണം; തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തരുത്: എം എ ബേബി
ഈ വിഷയത്തില്‍ എം വി രാഘവന് വലിയൊരു മാതൃകയാണെന്നും എം എ ബേബി പറഞ്ഞു
കണ്ണൂര്‍ | തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും പകരം സ്വയം വിമര്‍ശനാത്കമായി ആലോചിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എ എ ബേബി. തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടു്തതാതെ പകരം ‘ഞാന്‍ എന്ത് ചെയ്തു’ എന്ന് സ്വയം ആലോചിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ എം വി രാഘവന് വലിയൊരു മാതൃകയാണെന്നും എം എ ബേബി പറഞ്ഞു
പത്തുവര്‍ഷത്തെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ചാലും അതെല്ലാം ജനങ്ങളിലേക്ക് സൂക്ഷ്മമായി എത്തിക്കാന്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, വോട്ട് ചെയ്യുന്ന സമയത്ത് ജനങ്ങള്‍ അത് ഓര്‍ത്തുകൊള്ളണമെന്നില്ല. അത്തരം ഘട്ടത്തില്‍ എന്തുകൊണ്ട് അക്കാര്യം ഓര്‍ത്തില്ലെന്ന് എന്ന് ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. പകരം ജനങ്ങളെ അത് ഓര്‍മ്മിപ്പിക്കേണ്ട കടമ ‘ഞാന്‍ എന്തുകൊണ്ട് ചെയ്തില്ല’ എന്ന് സ്വയം ചിന്തിക്കുകയാണ് വേണ്ടതെന്നും എം എ. ബേബി വിശദീകരിച്ചു.
ജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്നതില്‍ എം വി രാഘവന് വലിയൊരു മാതൃകയായിരുന്നു. നെയ്ത്ത് തൊഴിലാളിയായി തുടങ്ങിയ അദ്ദേഹം തനിക്ക് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചുമനസ്സിലാക്കുമായിരുന്നു. സംഘടനയെ എങ്ങനെ ചലിപ്പിക്കണം എന്നതിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി സംഘടനാസംവിധാനത്തെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിലും അസാധാരണമായ പ്രായോഗിക ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എം എ ബേബി പറഞ്ഞു
#MABaby #CPM #Kannur #KeralaPolitics #MVRaghavan #ElectionAnalysis #KeralaNews #SirajLive
Content Highlights: CPM General Secretary MA Baby stated that political parties should engage in self-criticism rather than blaming voters after election defeats. Speaking in Kannur, he cited MV Raghavan as a prime model for maintaining strong ties with the public and praised his practical organizational skills.





