Connect with us

Kerala

ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ; അതൃപ്തി പരസ്യമാക്കി മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രിയുമായി താന്‍ ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ട് കാര്യങ്ങള്‍ അറിയിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തിന് പുറത്തുനിന്നും വൈദ്യുതി വാങ്ങന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതൃപ്തി പരസ്യമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്കും മുകളിലാണെന്നും ജിഎന്‍എ വൈദ്യുതി തല്‍ക്കാലം വാങ്ങില്ലെന്ന് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പ്രശാന്തും നടത്തിയ കൂടിക്കാഴ്ചയും അറിഞ്ഞത് വാര്‍ത്തകളില്‍ നിന്നാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളിലാണ്. വകുപ്പുമന്ത്രി അഭിപ്രായങ്ങള്‍ നല്‍കുകയാണ് ചെയ്യുക. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും ഊര്‍ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താന്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ആവശ്യാനുസരണം ഇടപെടാമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി താന്‍ ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ട് കാര്യങ്ങള്‍ അറിയിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.അതേസമയം, ജിഎന്‍എയില്‍ നിന്ന് കേരളം ഉടന്‍ വൈദ്യുതി വാങ്ങില്ലെന്നാണ് അറിയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചതോടെ വിവാദ കരാറില്‍ നിന്ന് തടിയൂരാനാണ് സര്‍ക്കാര്‍ നീക്കം

Content Highlights: Electricity Minister Sunny Joseph expressed discontent after learning through media that GNA power will not be purchased immediately. He stated the Chief Minister can intervene in any department and holds higher authority. The government halted the move after KSEB reported no immediate shortage.

---- facebook comment plugin here -----

Latest