Kerala
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി 18കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
വിവേക് ഗോപി മാവേലിക്കര, വര്‍ക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്
പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചു കയറി 18 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര തഴക്കര കല്ലുമല മറ്റക്കല്‍ വീട്ടില്‍ വിവേക് ഗോപി (26)യെയാണ് ഏനാത്ത് പൊലിസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 7ന് രാവിലെ 11.30ഓടെയാണ് സംഭവം.
വെള്ളം കുടിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി, വെള്ളം എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് പോയ പെണ്‍കുട്ടിയുടെ പിന്നാലെ കയറി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി വായ പൊത്തിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഇപ്പോഴാണ് അറസ്റ്റിലാകുന്നത്.
വിവേക് ഗോപി മാവേലിക്കര, വര്‍ക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ രാഹുല്‍ ചന്ദ്രന്‍െ, എസ്.സി.പി.ഒമാരായ ഷൈന്‍, പ്രമോദ്, സി.പി.ഒമാരായ അനൂപ്, അമല്‍, ശ്രീലാല്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Content Highlights: Enath police arrested 26-year-old Vivek Gopi for trespassing into a home and sexually assaulting an 18-year-old girl in Pathanamthitta. The accused, who has multiple criminal cases in Mavelikkara and Varkala, was on the run. He was produced before the Adoor Magistrate Court and remanded.





