Connect with us

National

തിരുവണ്ണാമലയില്‍ അവധി ആഘോഷിക്കാനെത്തിയ ഹോസ്റ്റല്‍ വാര്‍ഡനും നാല് പെണ്‍കുട്ടികളും തടാകത്തില്‍ മുങ്ങി മരിച്ചു

തടാകത്തില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ മുങ്ങിപോകുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് വാര്‍ഡന്‍.

Published

|

Last Updated

ചെന്നൈ |  തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ അവധി ആഘോഷിക്കാനെത്തിയ അഞ്ച് പേര്‍ തടാകത്തില്‍ മുങ്ങി മരിച്ചു. തിരുവണ്ണാമലയില്‍ പെരുമാക്കം റോഡിലുള്ള സമുദ്രം തടാകത്തില്‍ കുളിക്കാനിറങ്ങിവരാണ് മുങ്ങിമരിച്ചത്. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയുമാണ് മരിച്ചത്.

വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മ എന്നിവരും വാര്‍ഡനായ തേന്‍മൊഴിയുമാണ് മരിച്ചത്.ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തടാകത്തില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ മുങ്ങിപോകുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് വാര്‍ഡന്‍. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തുമ്പോഴേക്കും അഞ്ച് പേരും മുങ്ങിപ്പോയിരുന്നു. എല്ലാവരെയും പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Content Highlights: Five people including four hostel girls and their warden drowned in Samudram lake at Thiruvannamalai in Tamil Nadu. The tragedy occurred during Diwali holidays when the warden tried to rescue the drowning girls. All five bodies were retrieved and shifted to a nearby hospital mortuary.

---- facebook comment plugin here -----

Latest