Kerala
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
തൊണ്ടയാടുള്ള ജോലി സ്ഥലത്തേക്ക് രാവിലെ പോകുന്നതിനിടെയാണ് അപകടം.
കോഴിക്കോട്| കോഴിക്കോട് തൊണ്ടയാട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചെമ്മാട് സ്വദേശി അമര്‍(30) ആണ് മരിച്ചത്. തൊണ്ടയാടുള്ള ജോലി സ്ഥലത്തേക്ക് രാവിലെ പോകുന്നതിനിടെയാണ് അപകടം.
യാത്രയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ഓവുചാലിലേക്ക് മറിയുകയുമായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളും മറ്റു യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: A 30-year-old man named Amar from Chemmad died in a road accident at Thondayad in Kozhikode. The accident occurred when his bike lost control and crashed into a roadside drain while he was commuting to work. Although locals rushed him to the hospital, his life could not be saved.





