Connect with us

Kerala

സമരപ്പന്തൽ പൊളിക്കണം; വളർമതിക്ക് വീണ്ടും പോലീസ് നോട്ടീസ്

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| എല്‍ പി എസ് ടി ഉദ്യോഗാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരസമിതി കണ്‍വീനര്‍ എസ് വളര്‍മതിക്ക് വീണ്ടും പോലീസ് നോട്ടീസ്. നിരാഹാര സമരത്തിന്റെ ഭാഗമായി സ്ഥാപിച്ച സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കന്റോണ്‍മെന്റ് പോലീസാണ് നോട്ടീസ് അയച്ചത്. ഫ്ളക്സുകളും മറ്റ് പ്രചാരണ സാമഗ്രികളും 24 മണിക്കൂറിനകം നീക്കണമെന്നും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് അടക്കം നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഫുട്പാത്ത് കയ്യേറിയുള്ള സമരത്തിന്റെ ഭാഗമായാണ് അനധികൃത ഷെഡുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത് എന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

സമരപ്പന്തല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു. ആ നോട്ടീസിന്റെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സമരപ്പന്തല്‍ പൊളിച്ചാലും സമരത്തെ പൊളിക്കാന്‍ ആകില്ല എന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 1272-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.

Content Highlights: Police issued a fresh notice to LPST protest committee convener S Valarmathi, ordering the removal of the strike tent and flex boards in Thiruvananthapuram within 24 hours. The protest, marking its 1272nd day, continues as candidates demand a reduction in the teacher-student ratio despite government resistance.

---- facebook comment plugin here -----

Latest