Uae
കുടുംബ വിനോദസഞ്ചാരത്തിൽ മികച്ച നഗരങ്ങളിൽ ഇടംപിടിച്ച് അബൂദബിയും ദുബൈയും
രണ്ടാമതായി ദുബൈയും അഞ്ചാമതായി അബൂദബിയും
ദുബൈ|കുട്ടികളുമൊത്ത് യാത്ര ചെയ്യുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുമുള്ള ലോകത്തെ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ ദുബൈ ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. റാഡിക്കൽ സ്റ്റോറേജ് പുറത്തിറക്കിയ 2026-ലെ ലോകത്തെ ഏറ്റവും കുട്ടികൾക്ക് അനുകൂലമായ നഗരങ്ങളുടെ റാങ്കിംഗിലാണ് അബൂദബിയും ദുബൈയും അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ അബൂദബി ലോകത്ത് അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട്.ലോകമെമ്പാടുമുള്ള 50 പ്രധാന നഗരങ്ങളെയാണ് കുടുംബങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയത്. മൊത്തത്തിലുള്ള റാങ്കിങ്ങിൽ ദുബൈ 10-ൽ 6.5 പോയിന്റ്നേടി ഒസാക, ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളെ പിന്നിലാക്കി.
6.1 പോയിന്റ് നേടിയ അബൂദബി, ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളുമായി ചേർന്നാണ് അഞ്ചാം സ്ഥാനം പങ്കിട്ടത്. ടോക്കിയോയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. സുരക്ഷാ സൂചികയിലും യു എ ഇ നഗരങ്ങൾ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. നുംബിയോയുടെ സുരക്ഷാ ഡാറ്റ പ്രകാരം ദുബൈയും അബൂദബിയും ലോകത്ത് ഒന്നാം സ്ഥാനം പങ്കിട്ടു. മിതമായ നിരക്കിലുള്ള ഹോട്ടൽ താമസസൗകര്യങ്ങളുടെ കാര്യത്തിൽ ദുബൈ ലോകത്ത് മൂന്നാം സ്ഥാനത്താണ്.
Content Highlights: Dubai and Abu Dhabi secured top global spots in the 2026 child-friendly cities ranking by Radical Storage, placing second and fifth respectively. Both UAE cities also topped the global safety index via Numbeo. Dubai ranked third internationally for affordable hotel stays for traveling families.
---- facebook comment plugin here -----






