National
ബംഗാളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ ഏറ്റ്മുട്ടലില്‍ വധിച്ചു പോലീസ്
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.ദിലീപ് റോയി എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റായ്ഗഞ്ജ് ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വെടിയുതിര്‍ത്തെന്നും, അതേത്തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം.
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. നവംബര്‍ മൂന്നിനാണ് 12 വയസ്സുകാരിയെ കാണാതാകുന്നത്.കുലിക് നദിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് കഴിഞ്ഞദിവസമാണ് വസ്ത്രങ്ങളില്ലാത്തതും അഴുകിയതുമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാപക തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്
Content Highlights: Dileep Roy, accused of raping and murdering a 12-year-old minor girl in West Bengal’s Uttar Dinajpur, was killed in a police encounter. Police stated he opened fire at officers during his arrest in Raiganj. This marks the fourth encounter killing since the BJP government took power in the state.







