Connect with us

Uae

ജീവനക്കാരുടെ ചെലവുകൾക്ക് നികുതി തിരിച്ചുപിടിക്കാം; പുതിയ മാനദണ്ഡങ്ങളുമായി എഫ് ടി എ

ചെലവുകളുടെ മുഴുവൻ തുകയും കമ്പനികൾക്ക് തിരിച്ചുപിടിക്കാൻ കഴിയില്ല. പകരം ആ തുകയിൽ അടങ്ങിയിരിക്കുന്ന വാറ്റ് തുക മാത്രമാണ് റീഫണ്ടായി ലഭിക്കുക.

Published

|

Last Updated

അബൂദബി|വാല്യു ആഡഡ് ടാക്‌സിൽ (വാറ്റ്) രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ജീവനക്കാരുടെ ചില പ്രത്യേക ചെലവുകളിൽ നിന്നുള്ള ഇൻപുട്ട് ടാക്‌സ് തിരിച്ചുപിടിക്കാൻ ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെ (എഫ് ടി എ) പുതിയ തീരുമാനം. യാത്രാക്കൂലി, ഭക്ഷണവും പാനീയങ്ങളും, തൊഴിൽപരമായ താമസസൗകര്യം, പുതിയ ജീവനക്കാർക്കുള്ള താത്കാലിക താമസം, മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ, പാർക്കിങ് ഫീസ് എന്നീ ആറ് വിഭാഗങ്ങളിലെ ചെലവുകൾക്കാണ് നികുതി ഇളവ് ബാധകമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന എഫ് ടി എ ഡിസിഷൻ നമ്പർ 17 ഓഫ് 2026-ലാണ് ഈ പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെലവുകളുടെ മുഴുവൻ തുകയും കമ്പനികൾക്ക് തിരിച്ചുപിടിക്കാൻ കഴിയില്ല. പകരം ആ തുകയിൽ അടങ്ങിയിരിക്കുന്ന വാറ്റ് തുക മാത്രമാണ് റീഫണ്ടായി ലഭിക്കുക. ഉദാഹരണത്തിന് 105 ദിർഹം വരുന്ന ഒരു സേവനത്തിൽ അഞ്ച് ദിർഹമാണ് വാറ്റ് എങ്കിൽ ആ നികുതി തുക മാത്രമാണ് വ്യവസ്ഥകൾക്ക് വിധേയമായി തിരിച്ചുപിടിക്കാൻ സാധിക്കുക. ജീവനക്കാർക്ക് വ്യക്തിഗത ആനുകൂല്യങ്ങളായിട്ടല്ല, മറിച്ച് പൂർണമായും ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ് ഈ സേവനങ്ങൾ നൽകുന്നതെന്ന് കമ്പനികൾ വ്യക്തമാക്കേണ്ടതുണ്ട്.

യാത്രാസൗകര്യം, ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജീവനക്കാർക്കുള്ള ഭക്ഷണ ക്രമീകരണങ്ങൾ, തൊഴിൽപരമായ ആവശ്യങ്ങൾക്കായുള്ള താമസസൗകര്യം, പുതിയ ജീവനക്കാർക്ക് 30 ദിവസം വരെ നൽകുന്ന താത്കാലിക താമസം, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ, ജോലിയുടെ ഭാഗമായുള്ള പാർക്കിംഗ് ഫീസ് എന്നിവയാണ് നികുതി തിരിച്ചുപിടിക്കാൻ അർഹതയുള്ള പ്രധാന ചെലവുകൾ. ഈ ആനുകൂല്യങ്ങൾക്ക് പകരമായി ജീവനക്കാർക്ക് പണമായി അലവൻസുകൾ സ്വീകരിക്കാനുള്ള അവസരം ഉണ്ടാകാൻ പാടില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

Content Highlights: The Federal Tax Authority has issued Decision No 17 of 2026 allowing VAT-registered UAE companies to recover input tax on six employee expense categories. Deductions cover travel, meals, lodging, transit stay, mobile connectivity, and parking fees strictly incurred for business purposes.

---- facebook comment plugin here -----

Latest