Kerala
പെട്രോളിലെ എഥനോള്‍ അളവ് ; സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ പരിശോധന തുടങ്ങി
ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സാമ്പിള്‍ ശേഖരണം
തിരുവനന്തപുരം | പെട്രോളില്‍ അനുവദനീയ അളവില്‍ക്കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന തുടങ്ങി. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ രാവിലെയോടെ പരിശോധന നടന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.
ഒരു പമ്പില്‍ നിന്ന് ആറു സാമ്പിളുകള്‍ വീതമാണ് ശേഖരിച്ചരിച്ചത്. ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സാമ്പിള്‍ ശേഖരണം. സാമ്പിളുകള്‍ സംസ്ഥാന ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കയക്കും. ഇതിന് പുറമെ എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നല്‍കും.
കര്‍ണാടകയില്‍ എഥനോള്‍ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് സംസ്ഥാനത്തും പരിശോധന നടത്തുന്നത്. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. അളവ് കൂടുതലുണ്ടെന്നു കണ്ടാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, പെട്രോളില്‍ അനുവദനീയ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന പരാതിയില്‍ കര്‍ണാടകയിലെ 67 കേന്ദ്രങ്ങളില്‍ പെട്രോള്‍ സാംപിള്‍ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ക്ക് എന്‍ജിനുകള്‍ക്ക് തകരാര്‍ ഉണ്ടായതായും മൈലേജ് കുറയുന്നതായും പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: The Kerala Civil Supplies Department has started inspections at petrol pumps across various districts to verify ethanol blending levels. Samples collected in the presence of oil company representatives are being sent to forensic labs. The state-wide drive follows engine damage complaints reported in neighboring Karnataka.





