Connect with us

National

ദീപാവലി ആഘോഷത്തിനിടെ തീപിടിത്തം; ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവെച്ച ചിരാതില്‍ നിന്നും തീ പടര്‍ന്ന് വീടും പലചരക്ക് കടയും ഉള്‍പ്പെടുന്ന രണ്ടുനില കെട്ടിടം കത്തിനശിച്ചു.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിലെ യെദ്ഷിയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവെച്ച ചിരാതില്‍ നിന്നും തീ പടര്‍ന്ന് വീടും പലചരക്ക് കടയും ഉള്‍പ്പെടുന്ന രണ്ടുനില കെട്ടിടം കത്തിനശിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പലചരക്ക് കട. മുകള്‍നിലയില്‍ കുടുംബം താമസിക്കുകയുമായിരുന്നു. കടയില്‍ വലിയ അളവില്‍ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്ന് പോലീസ് സൂപ്രണ്ട് റിതു ഖോക്കര്‍ കല്യാണ്‍ അറിയിച്ചു.

തീ ആളിക്കത്തിയതോടെ വീടിന്റെ മുകള്‍നിലയില്‍ കുടുങ്ങിപ്പോയ ആറുപേരും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Six members of a family died in a tragic fire during Diwali celebrations in Yedshi, Maharashtra. The blaze spread rapidly from a traditional lamp to a two-story building housing a grocery shop and home. Storage of cooking oil and ghee in the shop accelerated the fire, trapping victims upstairs.

---- facebook comment plugin here -----

Latest