Kerala
കേന്ദ്രം ടൂറിസം മന്ത്രാലയം സ്റ്റാര്‍ പദവി നിഷേധിച്ച ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കില്ല: മന്ത്രി എം ലിജു
സ്റ്റാര്‍ പദവി ലഭിക്കാത്ത ഹോട്ടലുകളുടെ വിവരങ്ങള്‍ ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും, വിവരങ്ങള്‍ ലഭിച്ചാലുടന്‍ അര്‍ഹമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി
തിരുവനന്തപുരം | കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാര്‍ പദവി അപേക്ഷകള്‍ നിരസിച്ച ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ ഇനി പുതുക്കി നല്‍കില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു . ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും സര്‍ക്കാര്‍ നിലപാട് സമാനമായിരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്പറഞ്ഞു. സ്റ്റാര്‍ പദവി ലഭിക്കാത്ത ചില ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് സ്റ്റാര്‍ പദവി നിര്‍ബന്ധമാണെന്നും കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇത് നല്‍കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം സ്റ്റാര്‍ പദവിക്കുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ കാലതാമസം വന്നതിനാലാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതിയോടെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്കാന് സര്‍ക്കാര്‍ തയ്യാറായതെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര ടൂറിസം മന്ത്രാലയം അപേക്ഷ നിരസിച്ച സ്ഥാപനങ്ങളുടെ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, നിരസിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്റ്റാര്‍ പദവി ലഭിക്കാത്ത ഹോട്ടലുകളുടെ വിവരങ്ങള്‍ ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും, വിവരങ്ങള്‍ ലഭിച്ചാലുടന്‍ അര്‍ഹമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാരുകളുടെ കാലത്തും കേന്ദ്ര മന്ത്രാലയത്തിന്റെ കാലതാമസം കാരണം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഇടവരുത്തരുതെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights:Kerala Excise Minister M Liju announced that bar licences will not be renewed for hotels whose star classification applications were rejected by the Union Tourism Ministry. He clarified that the government maintains this strict position even in cases currently pending before the High Court. Strict action will follow once the official list of rejected hotels is received.



