Kerala
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; 76കാരന് തടവും പിഴയും
2023 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ അതിജീവിതയുടെ വീടിനടുത്തുള്ള വീട്ടില്‍വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്
പാലക്കാട് | എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാതൂര്‍ ആനിക്കോട് ധര്‍മന്റെ മകന് പ്രഭാകരന് എന്ന കാമ്പി (76)യെയാണ് ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി സന്തോഷ് കെ വേണുവാണ് വിധി പ്രസ്താവിച്ചത്.പ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്
2023 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ അതിജീവിതയുടെ വീടിനടുത്തുള്ള വീട്ടില്‍വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. അന്നത്തെ കോട്ടായി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അരുണ്‍ പ്രസാദാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി എസ് ബിന്ദു നായര്‍ കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കേസില്‍ പ്രോസിക്യൂഷന് 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. .
Content Highlights: The Alathur Fast Track Special Court sentenced 76-year-old Prabhakaran to five years of imprisonment and a fine of Rs 50,000 for sexually abusing an eight-year-old girl in Palakkad. The crime took place between January and April 2023. Failure to pay the fine results in five extra months in jail.

