Connect with us

Kerala

ഷുക്കൂര്‍ വധക്കേസ്; കേസ് 16 ന് പരിഗണിക്കാൻ മാറ്റി

നേരത്തെ 12ന് തീയതി വിധി പറയുമെന്നാണ് പറഞ്ഞിരുന്നത്.

Published

|

Last Updated

കൊച്ചി| യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി നവംബര്‍ 16 ന് പരിഗണിക്കാന്‍ മാറ്റി. വിധിയുടെ തീയതി അന്ന് പറയും. നേരത്തെ 12ന് തീയതി വിധി പറയുമെന്നാണ് പറഞ്ഞിരുന്നത്. സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ്, എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്. രണ്ടു പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ വയലില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ച വാഹനം അക്രമിച്ചെന്നാരോപിച്ചാണു സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ പട്ടാപ്പകല്‍ ഷുക്കൂറിനെ ആക്രമിച്ചത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം മുറിയില്‍ വച്ച് അരിയില്‍ ഷുക്കൂറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 17 മാസം നീണ്ടു നിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്.

Content Highlights: The verdict date for the 2012 Ariyil Shukkoor murder case will be announced on November 16. CPM leaders P Jayarajan and TV Rajesh are among the 31 accused who faced trial. The Youth League worker was killed following an attack on the leaders’ vehicle in Kannur.

Latest