Kerala
മലപ്പുറത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി
കഴിഞ്ഞ മാസം 31ന് ഏലംകുളം പഞ്ചായത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
മലപ്പുറ| മലപ്പുറത്ത് വീണ്ടും രണ്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 31ന് ഏലംകുളം പഞ്ചായത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 114 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.
Content Highlights: Two more Shigella cases were confirmed in Malappuram, taking the district total to nine. The cases were reported in Elamkulam, Chungathara, and Amarambalam. The outbreak traces back to a wedding function in Elamkulam, with 114 people showing symptoms. Health officials confirmed patients are stable.

