Connect with us

Kerala

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ തണലായവർ: പേരോട് അബ്ദുറഹ്‌മാൻ സഖാഫി

സയ്യിദ് അലി ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങൾ ചടങ്ങിൽ പ്രാർത്ഥന നിർവ്വഹിച്ചു.

Published

|

Last Updated

കോഴിക്കോട്| സുന്നി പ്രസ്ഥാനത്തിനും സ്ഥാപനങ്ങൾക്കും സിറാജുൽ ഹുദയ്ക്ക് പ്രത്യേകിച്ചും ഏറെ കടപ്പാടുള്ളവരാണ് സയ്യിദ് അലി ബാഫഖി തങ്ങളെന്നും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിൽക്കുന്ന തങ്ങളവറുകളുടെ വേർപ്പാട് നികത്താനാകത്ത വിടവാണെന്നും പേരോട് അബ്ദുറഹ്‌മാൻ സഖാഫി. സിറാജുൽ ഹുദയിൽ സംഘടിപ്പിച്ച സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ നബി കുടുംബത്തിൻ്റെ മഹത്വവും ചരിത്രവും സയ്യിദ് അലി ബാഫഖി തങ്ങളുടെ കുടുംബ പരമ്പരയും വിശദികരിച്ച് മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നബി (സ്വ) തങ്ങളുടെ സന്താന പരമ്പരയെ ആർക്കും നിഷേധിക്കാനാകില്ലെന്നും നബി കുടുംബത്തോടുള്ള സ്‌നേഹം മനുഷ്യ സമൂഹത്തിൽ എല്ലാ കാലത്തും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങൾ ചടങ്ങിൽ പ്രാർത്ഥന നിർവ്വഹിച്ചു. ഇബ്രാഹിം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹ തങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, മുനീർ സഖാഫി ഓർക്കാട്ടേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Content Highlights: Perode Abdurahman Saqafi stated that the demise of Sayyid Ali Bafaqi Thangal is an irreparable loss to Sunni institutions and Sirajul Huda. Speaking at the commemoration, he highlighted the noble history of the Prophet’s family. Sayyid Ibrahim Bafaqi Thangal led the prayers at the event.
---- facebook comment plugin here -----

Latest