Connect with us

Saudi Arabia

ഇന്ത്യ-സഊദി അറേബ്യ സൗഹൃദം കൂടുതൽ ശക്തമാക്കുന്നു; ഹജ്ജ് 2027 ഒരുക്കങ്ങൾക്കായി കേന്ദ്രമന്ത്രി കിരൺ റിജിജു ജിദ്ദയിൽ

2027ലെ ഹജ്ജ് സീസണിലേക്കുള്ള ഹജ്ജ് കരാറിൽ ഒപ്പുവെക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം

Published

|

Last Updated

ജിദ്ദ| ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമവും 2027-ലെ ഹജ്ജ് തീർത്ഥാടനം വൻ വിജയമാക്കുന്നതിനുമുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും സഊദി അറേബ്യയും കൈകോർക്കുന്നു. ജിദ്ദ സൂപ്പർഡോമിൽ ആരംഭിച്ച ആറാമത് അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസ് – എക്സിബിഷനിൽ പങ്കെടുക്കാനായി ഇന്ത്യൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു ജിദ്ദയിലെത്തി.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ ഫഹദ് സൂരി, ഹജ്ജ് ജോയിന്റ് സെക്രട്ടറി ശ്രീ മുഹമ്മദ് അഫ്സൽ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീയയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ് മിഷൻ തലവന്മാരുടെ ഔദ്യോഗിക യോഗത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്തു. ഇന്ത്യൻ തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കുന്നതിനെക്കുറിച്ചും ഡിജിറ്റൽ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

2027ലെ ഹജ്ജ് സീസണിലേക്കുള്ള ഔദ്യോഗിക ഇന്ത്യ-സഊദി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇത് വഴി ഇന്ത്യൻ തീർത്ഥാടകരുടെ ക്വാട്ട, താമസം, യാത്രാ സൗകര്യങ്ങൾ എന്നിവ മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും. സഊദി വിഷൻ 2030-ന്റെ കീഴിലുള്ള ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമി’ന്റെ’ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളാണ് ഹജ്ജ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. തീർത്ഥാടകരുടെ ക്ഷേമത്തിനായി സഊദി ഭരണകൂടം നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു നന്ദി അറിയിച്ചു.

Content Highlights: India and Saudi Arabia are strengthening ties to ensure the success of Hajj 2027. Union Minister Kiren Rijiju arrived in Jeddah to attend the International Hajj Conference and sign the bilateral Hajj agreement. Discussions focused on pilgrim safety, quota allocation, and digital services.

---- facebook comment plugin here -----

Latest