Connect with us

Kerala

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും 24 പവന്‍ സ്വര്‍ണം കൈക്കലാക്കി; സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ അറസ്റ്റില്‍

സൈക്കിള്‍ വില്‍ക്കാനും ആ തുക തങ്ങള്‍ക്ക് നല്‍കാനും പ്രതികള്‍ കുട്ടിയെ അടുത്തിടെ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു

Published

|

Last Updated

കോട്ടയം |  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും 24 പവന്‍ സ്വര്‍ണം കൈക്കലാക്കിയ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പാമ്പാടി സ്വദേശികളായ അന്‍സല്‍ മുഹമ്മദ്, നിധിന്‍ നിഷാദ്, ഷെബിന്‍ എബ്രഹാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും 18 വയസ്സുള്ളവരാണ്. കുട്ടി പഠിക്കുന്ന സ്‌കൂളിലെ മുന്‍വിദ്യാര്‍ഥികളാണ് പ്രതികള്‍.

കുട്ടിയുമായി ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് ഇവര്‍ പരിചയത്തിലായത്. ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം മുതല്‍ പ്രതികള്‍ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരുന്നു. കുട്ടിയെയോ മാതാപിതാക്കളെയോ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുപ്പിച്ചത്. വളകള്‍, ചെയിനുകള്‍, നെക്ലേസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളാണ് കുട്ടി പല തവണകളായി പ്രതികള്‍ക്ക് നല്‍കിയത്.

കുട്ടിയുടെ മാതാവ് അടുത്തിടെ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടി സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്.

സൈക്കിള്‍ വില്‍ക്കാനും ആ തുക തങ്ങള്‍ക്ക് നല്‍കാനും പ്രതികള്‍ കുട്ടിയെ അടുത്തിടെ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ഞായറാഴ്ച പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികള്‍ സ്വര്‍ണം എന്ത് ചെയ്തു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: Pampady police arrested three 18-year-old former students for threatening a ninth-standard boy and extorting 24 sovereigns of gold. The accused befriended the student at a tuition center and threatened him since March. Police registered a case following the father’s complaint and caught them.

---- facebook comment plugin here -----

Latest