Connect with us

National

48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെഷനിലാണെന്ന് കണക്കാക്കാം: സുപ്രീം കോടതി

ഇതിനായി പ്രത്യേക ഉത്തരവുകളുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  അറസ്റ്റിലായതിന് പിറകെ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെന്‍ഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവുകളുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില്‍ പ്രതിയായ ബിഹാര്‍ സദര്‍ ആശുപത്രി മാനേജറുടെ ജാമ്യം റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, സെഷന്‍സ് കോടതി നല്‍കിയ ജാമ്യം പുനഃസ്ഥാപിച്ചു.ബിഹാറിലെ സമസ്തിപൂര്‍ സദര്‍ ആശുപത്രിയിലെ മാനേജര്‍/അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നയാളാണ് അപ്പീല്‍ നല്‍കിയത്. പരാതിക്കാരന്റെ ശമ്പളമായ 36,421 രൂപ അനുവദിക്കുന്നതിനായി 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7(ബി) പ്രകാരം കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിക്കാരന്‍ പട്‌ന ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.ഇതിനെതിരെയാണ് പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിശോധിച്ച സുപ്രീം കോടതി, പ്രതി അറസ്റ്റിലായി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി. 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയും ചെയ്താല്‍ അയാള്‍ സസ്‌പെന്‍ഷനിലായതായി കണക്കാക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിന് ശേഷം സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും പ്രതിയെ അതേ ആശുപത്രിയില്‍ അതേ തസ്തികയില്‍ വീണ്ടും നിയമിക്കുകയും ചെയ്ത നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Content Highlights: The Supreme Court ruled that government employees held in judicial custody for over 48 hours are automatically deemed suspended. A bench of Justices JB Pardiwala and Manmohan stated no separate order is needed. The court restored bail for a Bihar hospital manager while hearing his appeal.

---- facebook comment plugin here -----

Latest