Connect with us

Uae

യു എ ഇ; വിദേശ വ്യാപാരം മൂന്ന് ട്രില്യൺ ദിർഹത്തിലേക്ക്

10 ശതമാനം വർധനവ്

Published

|

Last Updated

ദുബൈ|ഈ വർഷത്തെ ആദ്യ ഒൻപതു മാസത്തിൽ യു എ ഇയുടെ വിദേശ വ്യാപാരം റെക്കോർഡ് നേട്ടമായ മൂന്ന് ട്രില്യൺ ദിർഹത്തോട് അടുത്തെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് പത്ത് ശതമാനം വർധനവാണ് വ്യാപാര രംഗത്തുണ്ടായിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ 10 വ്യാപാര പങ്കാളികളിലേക്കുള്ള കയറ്റുമതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികൾക്കും വ്യാപാര മാറ്റങ്ങൾക്കുമിടയിലും അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ യു എ ഇ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി. മാറിയ സാഹചര്യങ്ങളോട് കൃത്യമായും ഫലപ്രദമായും പ്രതികരിക്കാനും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്താനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.

വേഗമേറിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ ചരിത്രനേട്ടം കൈവരിക്കുന്നതിന് പ്രവർത്തിച്ച എല്ലാ ദേശീയ ടീമുകളെയും പങ്കാളികളെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

Content Highlights:The UAE foreign trade neared a record three trillion Dirhams in the first nine months of 2026, marking a ten percent growth compared to last year. Sheikh Mohammed bin Rashid Al Maktoum announced the historic economic milestone, noting a 31 percent rise in exports to top ten trading partners.

---- facebook comment plugin here -----

Latest