Connect with us

Aksharam Education

സാഹസിക ടൂറിസം പരിശീലിക്കാം

ഏഴ് ദിവസത്തെ റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സാണിത്.

Published

|

Last Updated

അഡ്വെഞ്ചർ ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ താത്പ ര്യമുള്ളവർക്ക് പരിശീലനത്തിന് അവസരം. കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ “അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ്’ കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷിക്കാം.

  • ഏഴ് ദിവസത്തെ റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സാണിത്.
  • എക്ലാസ്സ് പാസ്സായ, ഒക്ടോബർ ഒന്നിന് 18 വയസ്സ് തികഞ്ഞവരും 45 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായ, ശാരീട്ടാംരികക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.
  • തിരുവനന്തപുരത്ത് കിറ്റ്സിലായിരിക്കും പരിശീലനം. താമസവും ഭക്ഷണവും ലഭിക്കും.
  • അഡ്വെഞ്ചർ പാർക്കുകളിൽ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റായി നിയമനത്തിന് സഹായിക്കുന്ന കോഴ്സാണിത്.
  • ബാച്ച് ഈ മാസം 17ന് ആരംഭിക്കും.
  • കോഴ്സ് ഫീസ്: 16,520 രൂപ (ജി എസ് ടി ഉൾപ്പെടെ).
    അപേക്ഷ: വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ഈ മാസം 13നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡെൻസി, തൈക്കാട്, തിരുവനന്തപുരം -695014′ വിലാസത്തിലോ kittstraining@gmail.com എന്ന മെയിലിലോ ലഭ്യമാക്കണം.
  • കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129816664. വെബ്സൈറ്റ്: www.kittsedu.org.

Content Highlights: Applications are open for the 7-day residential Adventure Activity Assistant training program by KATPS and KITTS. Candidates aged 18 to 45 who passed 8th grade can apply for the course starting Nov 17 in Trivandrum. Applications must reach KITTS by Nov 13 via post or email.

---- facebook comment plugin here -----

Latest