Connect with us

Kerala

പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് ആരോപണം; 56കാരന്റെ കാൽ മുറിച്ചുമാറ്റി

കാലുവേദനയും പരുക്കുകളുമായാണ് അബ്ദുൽ ജബ്ബാർ രാത്രിയിൽ ആശുപത്രിയിലെത്തിയത്.

Published

|

Last Updated

എറണാകുളം| പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാതെ മരുന്ന് നൽകി മടക്കി അയച്ചതിനെ തുടർന്ന് 56കാരന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാറിന്റെ കാലാണ് മുറിച്ചുമാറ്റിയത്.

കാലുവേദനയും പരുക്കുകളുമായാണ് അബ്ദുൽ ജബ്ബാർ രാത്രിയിൽ ആശുപത്രിയിലെത്തിയത്. പരിശോധന നടത്തിയ ഡോക്ടർമാർ കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ഇല്ല മൂന്ന് മണിക്കൂറിനുള്ളിൽ വേദന മാറുമെന്നും അറിയിച്ച് മരുന്ന് നൽകി വീട്ടിലേക്ക് അയക്കുകയായിരുന്നു.

എന്നാൽ പിറ്റേന്ന് രാവിലെയും വേദനയ്ക്ക് ശമനമില്ലാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. തുടർന്ന് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ആറ് മണിക്കൂറിനുള്ളിൽ ചികിത്സ ലഭിക്കേണ്ടിയിരുന്ന സാഹചര്യമാണെന്നും പിന്നീട് വ്യക്തമായി.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത് പഠിക്കുന്ന വിദ്യാർഥികളാണെന്നും അവരെ കേസിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞ് ആശുപത്രി അധികൃതർ അബ്ദുൽ ജബ്ബാറിനെ സമാധാനിപ്പിച്ച് മടക്കി അയച്ചതായും പരാതിയുണ്ട്.

പിന്നീട് സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും കാൽ മുറിച്ചുമാറ്റേണ്ടി വന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Content Highlights:A 56-year-old man, Abdul Jabbar from Gunnukara, lost his leg following alleged medical negligence at Paravur Taluk Hospital. Doctors initially misdiagnosed his stroke symptoms as minor pain and sent him home with pain medication. Delayed treatment forced doctors to amputate his leg later.

---- facebook comment plugin here -----

Latest