Connect with us

Kerala

കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; ഡ്രൈവര്‍ പിടിയില്‍

അച്ഛനും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചാണ് പതിനഞ്ചുകാരി മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍. വെള്ളറട സ്വദേശി സുരേഷ് ബാബു ആണ് പിടിയിലായത്. കെ എസ് ആര്‍ ടി സി എം പാനല്‍ ജീവനക്കാരനാണ് സുരേഷ് ബാബു. അച്ഛനും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചാണ് പതിനഞ്ചുകാരി മരിച്ചത്.

ധനുവച്ചപുരത്തു നിന്നും അമരവിള ഭാഗത്തേക്ക് പോയ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയും കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.

അപകടത്തിനു ശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ പാറശ്ശാല പോലീസ് ആണ് ഡ്രൈവറെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.

Content Highlights: A 15-year-old schoolgirl died after a KSRTC bus collided with the scooter she was riding with her father near Dhanuvachapuram. Bus driver Suresh Babu fled the scene but was arrested by Parassala police next morning. He was produced in court and remanded under charges of culpable homicide.

---- facebook comment plugin here -----

Latest