Connect with us

Editors Pick

വാട്സ്ആപ്പിൽ മൊബൈൽ നമ്പർ മറച്ചുവെക്കാൻ പുതിയ ഫീച്ചർ; വരുന്നത് വലിയ മാറ്റങ്ങൾ

ആപ്ലിക്കേഷനിലെ പ്രൈവസി സെറ്റിംഗ്സ് സ്ക്രീനിൽ മൊബൈൽ നമ്പർ ആർക്കൊക്കെ കാണാം എന്ന് നിയന്ത്രിക്കാനുള്ള പുതിയ വിഭാഗം ഉൾപ്പെടുത്തും.

Published

|

Last Updated

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് വാട്സ്ആപ്പ് പുതിയ മാറ്റത്തിനൊരുങ്ങുന്നു. നിങ്ങളുടെ മൊബൈൽ നമ്പർ ആർക്കൊക്കെ കാണാൻ സാധിക്കണം എന്ന് തീരുമാനിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യൂസർനെയിം ഫീച്ചർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് സ്വകാര്യത മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നീക്കം വാട്സ്ആപ്പ് നടത്തുന്നത്.

ആൻഡ്രോയിഡ് ബീറ്റാ വേർഷനിൽ ഡബ്ല്യു എ ബീറ്റ ഇൻഫോ (W A Beta Info) ആണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയത്. ആപ്ലിക്കേഷനിലെ പ്രൈവസി സെറ്റിംഗ്സ് സ്ക്രീനിൽ മൊബൈൽ നമ്പർ ആർക്കൊക്കെ കാണാം എന്ന് നിയന്ത്രിക്കാനുള്ള പുതിയ വിഭാഗം ഉൾപ്പെടുത്തും. നിലവിൽ ലാസ്റ്റ് സീൻ, പ്രൊഫൈൽ ഫോട്ടോ തുടങ്ങിയവ നിയന്ത്രിക്കുന്ന അതേ സ്ഥലത്ത് തന്നെയാകും ഈ പുതിയ സൗകര്യവും ലഭ്യമാകുക.

എവരിവൺ (Everyone), മൈ കോൺടാക്ട്സ് (My contacts), മൈ കോൺടാക്ട്സ് എക്സെപ്റ്റ് (My contacts except), നോബഡി (Nobody) എന്നിങ്ങനെ നാല് ഓപ്ഷനുകളാകും ഉപയോക്താക്കൾക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് അപരിചിതരായ ആളുകളിൽ നിന്നും വരുന്ന അനാവശ്യ സന്ദേശങ്ങൾ തടയാൻ സാധിക്കും. പ്രത്യേകിച്ചും സ്ത്രീകൾക്കും അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ ആശ്വാസമാകും. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് പരിഗണിച്ച് വരും മാസങ്ങളിൽ ഈ ഫീച്ചർ വാട്സ്ആപ്പ് ഔദ്യോഗികമായി അവതരിപ്പിക്കും.

അതേസമയം, കൗമാരക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കുറച്ചു നാളുകൾക്ക് മുൻപ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. സൈബർ കുറ്റവാളികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി രക്ഷിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ടൂളുകളാണ് മെറ്റ അവതരിപ്പിച്ചത്. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാനും കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ സന്ദേശങ്ങൾ അയക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും.

Content Highlights
WhatsApp is testing a new privacy feature to hide mobile numbers. Users can choose who sees their contact info. This aims to boost user safety and prevent spam messages from unknown contacts.

---- facebook comment plugin here -----

Latest