Kerala
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
നവംബര്‍ 4ന് രാത്രി മുതല്‍ നവംബര്‍ 6ന് രാത്രി വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി
പത്തനംതിട്ട | 15 വയസുള്ള പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മങ്ങാരം ദേവീദര്‍ശനം വീട്ടില്‍ ദേവദര്‍ശന്‍ (18)നെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 4ന് രാത്രി മുതല്‍ നവംബര്‍ 6ന് രാത്രി വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. സാമൂഹിക മാധ്യമം വഴിയാണ് പെണ്‍കുട്ടിയുമായി പ്രതി അടുത്തത്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കോന്നി എസ്.എച്ച്.ഒ ശ്യാം എസ്.എസ്., എസ്.സി.പി.ഒ. രഞ്ജിത്, അനീഷ്, കെ.ബി. ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Content Highlights: Konni police arrested 18-year-old Devadarsan for sexually assaulting a 15-year-old girl in Pathanamthitta. The accused befriended the minor through social media before committing the crime. He was produced before the Pathanamthitta Magistrate Court and remanded to custody.




