Connect with us

International

'ചെറുത്തുനില്‍പ്പിന്റെ രൂപ'മായി ഫലസ്തീന്‍ പാചകപുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

സമാധാനം സാധ്യമാകുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ആദ്യ പുസ്തകം എഴുതപ്പെട്ടതെങ്കില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രതീക്ഷകള്‍ മങ്ങിപ്പോയെങ്കിലും പുസ്തകത്തിന്റെ പ്രാധാന്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രന്ഥകാരി ക്രിസ്റ്റ്യന്‍ ഡബ്ദൂബ് നാസര്‍ പറഞ്ഞു

Published

|

Last Updated

ടൊറന്റോ | ‘ചെറുത്തുനില്‍പ്പിന്റെ രൂപ’മായി ഫലസ്തീന്‍ പാചകപുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ‘ക്ലാസിക് ഫലസ്തീനിയന്‍ ക്വിസീന്‍’ എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2001ല്‍ പുറത്തിറങ്ങുമ്പോള്‍ ‘ക്ലാസിക് ഫലസ്തീനിയന്‍ കുക്കറി’ എന്നായിരുന്നു പേര്.

പുസ്തകത്തിന്റെ ഇരുപത്തിഅഞ്ചാമത് വാര്‍ഷിക പതിപ്പാണ് ഈ മാസം പുറത്തിറങ്ങിയത്. സമാധാനം സാധ്യമാകുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ആദ്യ പുസ്തകം എഴുതപ്പെട്ടതെങ്കില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രതീക്ഷകള്‍ മങ്ങിപ്പോയെങ്കിലും പുസ്തകത്തിന്റെ പ്രാധാന്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രന്ഥകാരി ക്രിസ്റ്റ്യന്‍ ഡബ്ദൂബ് നാസര്‍ പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കും പലായനങ്ങള്‍ക്കുമിടയില്‍ ഫലസ്തീനികള്‍ക്ക് ഓര്‍മ്മകളുടെ സാംസ്‌കാരിക സംരക്ഷണമാണ് ഭക്ഷണം.

രാഷ്ട്രങ്ങളെ അടയാളപ്പെടുത്താന്‍ ഭക്ഷണ സംസ്‌കാരം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും നമ്മുടെ ഓര്‍മ്മകളെ തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്ന എതിരാളിയെയാണ് നമ്മളിപ്പോള്‍ നേരിടുന്നതെന്നും ഡബ്ദൂബ് പറഞ്ഞു. പുതിയ പാചകക്കുറിപ്പുകളില്‍ ഗസ്സയില്‍ നിന്നുള്ള മൂന്ന് വിഭവങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും വര്‍ഷങ്ങളായി ഇസ്‌റാഈല്‍ ഗസ്സയെ ചിത്രീകരിച്ചിരിക്കുന്ന രീതി അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു.

Content Highlights: The 25th anniversary edition of Classic Palestinian Cuisine by Christian Daboub Nasser has been released. The updated cookbook highlights food as a form of cultural preservation and resistance amidst ongoing conflict. It also incorporates three authentic recipes directly from Gaza.

Latest