Connect with us

National

അഞ്ചാം ജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ്; ഡല്‍ഹിയെ വീഴ്ത്തിയത് 47 റണ്‍സിന്

188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 140 നു ഓള്‍ ഔട്ടായി

Published

|

Last Updated

ബെംഗളുരു  | ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 140 നു ഓള്‍ ഔട്ടായി. യാഷ് ദയാല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

57 റണ്‍സുമായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പൊരുതിയെങ്കിലും ഡല്‍ഹിയെ രക്ഷിക്കാനായില്ല. രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ആര്‍സിബി 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സില്‍ എത്തിയത്. കാമറൂണ്‍ ഗ്രീന്‍ പുറത്താക്കാതെ 32ഉം വിരാട് കോലി 27 ഉം റണ്‍സ് എടുത്തു. തുടര്‍ച്ചയായ അഞ്ചാം ജയമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റേത്. നിലവില്‍ 12 വീതം പോയിന്റുമായി ആര്‍സിബി അഞ്ചും ഡല്‍ഹി ആറും സ്ഥാനങ്ങളിലാണ്

 

Latest