National
എന്‍ജിനില്‍ തീ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബെംഗളൂരു-കൊച്ചി വിമാനം
ഇന്നലെ രാത്രി 11.12ഓടെയായിരുന്നു സംഭവം.
ബെംഗളൂരു | ബെംഗളൂരു-കൊച്ചി വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എന്‍ജിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെ രാത്രി 11.12ഓടെയായിരുന്നു അടിയന്തര ലാന്‍ഡിംഗ്.
വിമാനം പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടനെ വിമാനത്താവളത്തില്‍ ഇറക്കി തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്.







