Connect with us

Editors Pick

ചപ്പാത്തിയെന്ന നൂറു വയസ്സുകാരൻ

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി 1924  ഏപ്രിൽ 29നാണ് ചപ്പാത്തി കേരളത്തിൽ എത്തിച്ചത്.

Published

|

Last Updated

കേരളീയരുടെ ഇന്നത്തെ ഭക്ഷണ രീതിയിലെ പ്രധാന ഭാഗമായ ചപ്പാത്തി കേരളത്തിലെത്തിയിട്ട് നൂറ് വർഷം പിന്നിടുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി 1924  ഏപ്രിൽ 29നാണ് ചപ്പാത്തി കേരളത്തിൽ എത്തിച്ചത്.

കേരളത്തിൽ വൈക്കം സത്യാഗ്രഹം നടക്കുന്ന കാര്യം മന്ത്രിയും മലയാളിയുമായ സർദാർ കെ എം പണിക്കർ വഴി പട്ടിയാലയിലെ രാജാവും സിഖുക്കാരും അറിയുകയായിരുന്നു. ഇതിനെ തുടർന്ന് സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവർക്ക് പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണത്തിനായി രാജാവ് മൂന്ന് കണ്ടെയ്നർ ഗോതമ്പ് കറാച്ചി തുറമുഖത്ത് നിന്ന് കപ്പൽ മാർഗം കൊച്ചിയിൽ എത്തിച്ചു. ലാലാ ലാൽ സിംഗ്കൃപാൽ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ 12 പേർ അടങ്ങുന്ന സംഘവും തുടർന്ന് 60 പേരടങ്ങുന്ന സംഘവും സംസ്ഥാനത്തെത്തി. കൊച്ചിയിൽ എത്തിച്ച ഗോതമ്പ് അവിടെത്തന്നെ സൂക്ഷിച്ച് ഉണക്കിപ്പൊടിച്ച് ചാക്കുകളിൽ ആക്കിയാണ് വൈക്കത്ത് എത്തിയത്.

പിന്നീടാണ് കേരളത്തിന് സുപ്രധാനമായ ഒരു ഭക്ഷണം കിട്ടുന്നതിന്റെ ചരിത്രം തുടങ്ങുന്നത്. വൈക്കത്ത് ആരംഭിച്ച ഭക്ഷണശാലയിൽ 1924 ഏപ്രിൽ മാസം 29ന് കേരളത്തിലെ ആദ്യത്തെ ചപ്പാത്തി ചുട്ടിറങ്ങി. സമരത്തിൽ പങ്കെടുക്കുന്നവർക്ക് അവർ സൗജന്യമായി ചപ്പാത്തിയും ദാലും പാകം ചെയ്തു കൊടുത്തു. 58 ദിവസവും ഇത് നീണ്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജൂൺ 25ന് ചപ്പാത്തി ഉണ്ടാക്കുന്ന ഈ ഭക്ഷണശാല നിർത്തിയെങ്കിലും ചപ്പാത്തിയുടെ ചരിത്രവും പാരമ്പര്യവും ഒന്നും അവിടെ തീർന്നില്ല എന്നതാണ് ചരിത്രം. പ്രമേഹക്കാരന്റെയും ഡയറ്റുകാരുടെയും ഒക്കെ ടേബിളിലെ പ്രധാന വിഭവവുമായി വൈക്കം സത്യാഗ്രഹത്തിന്റെ പാരമ്പര്യമുള്ള ചപ്പാത്തി ഇന്നും ഉണ്ട്.

Latest