Connect with us

Ongoing News

ആവേശാങ്കം; രണ്ട് റണ്‍സകലെ വീണ് രാജസ്ഥാന്‍

സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-201/3, രാജസ്ഥാന്‍ റോയല്‍സ്-200/7.

Published

|

Last Updated

ഹൈദരാബാദ് | ആവേശം കത്തിക്കയറിയ അങ്കത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്തുകളില്‍ ജയപ്രതീക്ഷയുണര്‍ത്തിയെങ്കിലും രണ്ട് റണ്‍സ് മാത്രമകലെ രാജസ്ഥാന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-201/3, രാജസ്ഥാന്‍ റോയല്‍സ്-200/7.

രാജസ്ഥാനു വേണ്ടി 40 പന്തില്‍ 67 റണ്‍സ് അടിച്ചെടുത്ത യശസ്വി ജയ്‌സ്വാളും 49ല്‍ 77ലെത്തിയ റിയാന്‍ പരാഗും മിന്നുന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. അവസാന പന്തുകളില്‍ തകര്‍ത്തടിച്ച റോമാന്‍ പവല്‍ 15 പന്തില്‍ 27 റണ്‍സ് നേടി. ഷിംറോണ്‍ ഹെറ്റ്മയര്‍ ഒമ്പതില്‍ 13 എടുത്തു. എന്നാല്‍, മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. നായകന്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും പൂജ്യത്തിന് പുറത്തായി. ധ്രുവ് ജുറേല്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ ആണ് ഹൈദരാബാദിനായി കൂടുതല്‍ വിക്കറ്റെടുത്തത് (3). പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ട്രാവിസ് ഹെഡ് (44 പന്തില്‍ 58), നിതിഷ് കുമാര്‍ റെഡ്ഢി (42ല്‍ പുറത്താകാതെ 76), ഹെന്റിച്ച് ക്ലാസന്‍ (19ല്‍ പുറത്താകാതെ 42) എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് 201ല്‍ എത്തിച്ചത്. അഭിഷേക് ശര്‍മ 10ല്‍ 12ഉം അന്മോല്‍പ്രീത് സിങ് അഞ്ചില്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി. രാജസ്ഥാനായി ആവേശ് ഖാന്‍ രണ്ടും സന്ദീപ് ശര്‍മ ഒന്നും വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest