Connect with us

Kerala

ആര്യക്കും സച്ചിനുമെതിരെ വീണ്ടും കേസ്; പുതിയത് ജാമ്യമില്ലാ വകുപ്പ് ചുമത്തി

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കോടതി നിര്‍ദേശ പ്രകാരം കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം എല്‍ എക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കേസ്.

കോടതി നിര്‍ദേശ പ്രകാരമാണ് കേസ്. നേരത്തെ അഭിഭാഷകന്റെ പരാതിയില്‍ ആര്യക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി യദു നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്. ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എന്നിവര്‍ക്കു പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്കുമെതിരെയാണ് പരാതി.

 

Latest