Connect with us

Editors Pick

നോ ഡയറ്റ് ദിനം എന്തിന്?

ഹോളിവുഡിന്‍റെ സ്വാധീനത്തില്‍ , ഭക്ഷണം അമിതമായി കുറച്ചുകൊണ്ട് ശരീരവടിവ് നിലര്‍ത്താനായുള്ള സ്ത്രീകളുടേയും മറ്റും തീവ്രശ്രമങ്ങള്‍ പലപ്പോഴും അപകടകരമായ തലത്തിലെത്താറുണ്ട്. ഒപ്പം ഇഷ്ടപ്പെട്ട ഭക്ഷണം ഉപേക്ഷിക്കേണ്ടിയും വരുന്നു. ഇത്തരം ഡയറ്റിംഗ് പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ വസ്തുതകൾ മനസ്സിലാക്കിയാണ് 1992-ൽ മേരി ഇവാൻസ് ഇൻ്റർനാഷണൽ നോ ഡയറ്റ് ദിനം ആചരിക്കാന്‍ തുടങ്ങിയത്.

Published

|

Last Updated

ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ആകസ്മികമായിരുന്നു. ദുബൈ സന്ദര്‍ശനത്തിനിടയിലായിരുന്നു അത് സംഭവിച്ചത്. ശരീരത്തിലെ ഉപ്പിന്‍റെ അംശം ക്രമാതീതമായി കുറഞ്ഞുപോയതാണ് മരണകാരണമെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. മറ്റു പല താരങ്ങളേയും പോലെ ശ്രീദേവിയും കൃത്യമായ ഡയറ്റ് കര്‍ശനമായി പാലിച്ചിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസാണ് മനുഷ്യശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് ആരോഗ്യകരവും പോഷക സംതുലിതമായ ഡയറ്റ് എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത്. എന്നാല്‍ കാലങ്ങള്‍ കഴിയവേ ശരീരത്തിന്‍റെ അഴകളവുകളെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ വ്യത്യാസം വരികയും വൈദ്യശാസ്ത്ര മേഖലയിൽ ഡയറ്റിസം എന്നൊരു ചികിത്സാശാഖ നിലവില്‍ വരികയുമുണ്ടായി. എന്നാല്‍ വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെയും അശാസ്ത്രീയമായും തുടരുന്ന ഡയറ്റിംഗ് പിന്തുടരുന്ന ധാരാളം പേരുണ്ട്.

ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഈ ചിന്താഗതി പടര്‍ന്നുപിടിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തുള്ളവരും ഒരു വിഭാഗം സാമൂഹ്യചിന്തകരും ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ അവബോധത്തിന്‍റെ അടിസ്ഥാനത്തില്‍ മെയ് 6 അന്താരാഷ്ട്ര നോ ഡയറ്റ് ദിനമായി ലോകമെങ്ങും ആചരിച്ചുവരുന്നു.

ഹോളിവുഡിന്‍റെ സ്വാധീനത്തില്‍ , ഭക്ഷണം അമിതമായി കുറച്ചുകൊണ്ട് ശരീരവടിവ് നിലര്‍ത്താനായുള്ള സ്ത്രീകളുടേയും മറ്റും തീവ്രശ്രമങ്ങള്‍ പലപ്പോഴും അപകടകരമായ തലത്തിലെത്താറുണ്ട്. ഒപ്പം ഇഷ്ടപ്പെട്ട ഭക്ഷണം ഉപേക്ഷിക്കേണ്ടിയും വരുന്നു. ഇത്തരം ഡയറ്റിംഗ് പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ വസ്തുതകൾ മനസ്സിലാക്കിയാണ് 1992-ൽ മേരി ഇവാൻസ് ഇൻ്റർനാഷണൽ നോ ഡയറ്റ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലോകമെമ്പാടുമുള്ള സ്ത്രീകളെയും പുരുഷന്മാരെയും സ്വന്തം ശരീരത്തെ അംഗീകരിക്കാനും വിലമതിക്കാനും സഹായിക്കുക എന്നതായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യം.

ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ആളുകളെ ബോധവൽക്കരിക്കുക, എല്ലാ ആളുകളും കര്‍ശനമായ അവരുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒരു ദിവസത്തെ ഇടവേള എടുക്കുക, ശരീര ഭാരം, തടി വിവേചനം, ഫാറ്റ്ഫോബിയ എന്നിവ അവസാനിപ്പിക്കാൻ സഹായിക്കുക, വാണിജ്യാടിസ്ഥാനത്തിലുള്ള ഭക്ഷണക്രമങ്ങളുടെ കാര്യക്ഷമതയില്ലായ്മ മനസ്സിലാക്കുകയും ഭക്ഷണ വ്യവസായത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും ചെയ്യുക തുടങ്ങിയവയാണ് നോ ഡയറ്റ് ദിനാചരണത്തിന്റെ ലക്ഷ്യം.

Latest