Connect with us

Kerala

ജാവദേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ഇപിയുടെ വീട് ചായക്കടയാണോ?; ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ സുധാകരന്‍

ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്

Published

|

Last Updated

കണ്ണൂര്‍ |  എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജനെതിരെ താന്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് ,ഇക്കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോയെന്നും കെ സുധാകരന്‍ ചോദിച്ചു.
പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകില്ല. അല്ലാതെ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

കച്ചവടം നടന്നില്ലേ?വലിയ ഒരു സ്ഥാപനം ഷെയര്‍ ചെയ്ത് കൊടുത്തില്ലേ , അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്പോള്‍ വ്യക്തത വേണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്നുമാത്രം. എന്നാല്‍ എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്നവുമില്ല. ഇ പി പാര്‍ട്ടി വിട്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ്. മുഖ്യമന്ത്രിയും ഇദ്ദേഹവും തമ്മിലുള്ള വിരോധമാണ് ഇതിന് കാരണമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു