Connect with us

Kerala

എൽഡിഎഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; 6 പേര്‍ക്ക് പരുക്ക്

തൊടുപുഴ ഭാഗത്തുനിന്നും പാല്‍ കയറ്റി വന്ന ലോറിയാണ് ബൂത്തിലേക്ക് ഇടിച്ചുകയറിയത്.

Published

|

Last Updated

കോട്ടയം | കോട്ടയം ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. അപകടത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു.

തൊടുപുഴ ഭാഗത്തുനിന്നും പാല്‍ കയറ്റി വന്ന ലോറിയാണ് ബൂത്തിലേക്ക് ഇടിച്ചുകയറിയത്. പരുക്കേറ്റവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Latest