Kerala
വര്‍ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കണം: മുഖ്യമന്ത്രി
അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാല്‍ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂട

തിരുവനന്തപുരം | വര്‍ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാല്‍ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയില്‍ ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ കേവലം മത സന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. നവോഥാന നായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുവരുന്നു. അത്തരം ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പിക്കണം. മനുഷ്യന്‍ എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നും മനുഷ്യര്‍ക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ഗുരു എന്നും മുഖ്യമന്ത്രി പറഞ്ഞു.