Connect with us

Ongoing News

ഐ എസ് എല്‍ സുഗമമായി നടത്താന്‍ നടപടി സ്വീകരിക്കണം: എ ഐ എഫ് എഫിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി

അനുക്രമമായി 2025-26 സീസണിലെ സൂപ്പര്‍ കപ്പ് ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ കൃത്യമായി നടത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ (ഐ എസ് എല്‍) ടൂര്‍ണമെന്റ് സമയോചിതവും സുഗമവുമായി നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ (എ ഐ എഫ് എഫ്) നിര്‍ദേശം നല്‍കി സുപ്രീം കോടതി. അനുക്രമമായി 2025-26 സീസണിലെ സൂപ്പര്‍ കപ്പ് ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ കൃത്യമായി നടത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണം.

എ ഐ എഫ് എഫിന്റെ അഭിഭാഷകന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കവേ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയിമല്യ ബഗ്ചി എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. ഐ എസ് എല്‍ നടത്തുന്നതിനുള്ള വാണിജ്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് തുറന്നതും സുതാര്യവും മത്സരബുദ്ധിയോടെയുള്ളതുമായ നടപടിക്രമങ്ങളിലൂടെ ടെന്‍ഡറുകള്‍ ക്ഷണിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.

എ ഐ എഫ് എഫിനായി അര്‍ഹതയുള്ള വാണിജ്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി മുന്‍ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിനെ പരമോന്നത കോടതി നിയോഗിച്ചു.

---- facebook comment plugin here -----

Latest