National
ആഭ്യന്തരവും ആരോഗ്യവും ബി ജെ പിക്ക്; ബിഹാറില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
ബി ജെ പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. 20 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് നിതീഷ് കുമാര്‍ ആഭ്യന്തര വകുപ്പ് ഘടകകക്ഷിക്ക് കൈമാറുന്നത്.
പാട്‌ന | ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബി ജെ പി നേതാവും ഉപമുഖ്യമന്ത്രിമാരില്‍ ഒരാളുമായ സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കിയതാണ് വകുപ്പ് വിഭജനത്തിലെ ഏറ്റവും വലിയ പ്രത്യേകത. 20 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് നിതീഷ് കുമാര്‍ ആഭ്യന്തര വകുപ്പ് ഘടകകക്ഷിക്ക് കൈമാറുന്നത്. നിതീഷ് തന്നെയായിരുന്നു ഇത്രയും കാലം ആഭ്യന്തര വകുപ്പ് കൈയില്‍ വച്ചിരുന്നത്.
ആരോഗ്യ, നിയമ വകുപ്പുകളും ബി ജെ പിക്കാണ്. മംഗള്‍ പാണ്ഡെക്കാണ് ഈ വകുപ്പുകളുടെ ചുമതല. മറ്റൊരു ഉപമുഖ്യമന്ത്രിയായ ബി ജെ പിയിലെ വിജയ് കുമാര്‍ സിന്‍ഹക്കാണ് ഭൂപരിഷ്‌കരണ-റവന്യൂ വകുപ്പ്. ഖനന-ഭൂഗര്‍ഭശാസ്ത്ര വകുപ്പും അദ്ദേഹത്തിന് നല്‍കി.
മറ്റ് മന്ത്രിമാരും വകുപ്പുകളും:
ദിലിപ് ജയ്‌സ്വാള്‍- വ്യവസായം
നിതിന്‍ നബിന്‍- റോഡ് നിര്‍മ്മാണം, നഗര വികസനം, ഭവനം
രാംകൃപാല്‍ യാദവ്- കാര്‍ഷികം
സഞ്ജയ് ടിഗര്‍- തൊഴില്‍
അരുണ്‍ ശങ്കര്‍ പ്രസാദ്- ടൂറിസം, കല, സംസ്‌കാരം, യുവജനകാര്യം
സുരേന്ദ്ര മെഹ്ത- മൃഗസംരക്ഷണം, മത്സ്യബന്ധനം
നാരായണ്‍ പ്രസാദ്- ദുരന്ത നിവാരണം
റാം നിഷാദ്- പിന്നാക്ക, അതിപിന്നാക്ക ക്ഷേമ വകുപ്പ്
ലഖേദര്‍ പസ്വാന്‍- പട്ടികജാതി-വര്‍ഗ, ആദിവാസി ക്ഷേമം
ശ്രേയസി സിങ്- വിവര സാങ്കേതികം, കായികം
പ്രമോദ് ചന്ദ്രവംശി- സഹകരണ, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാനം





