Kerala
ശബരിമല: തിരക്ക് വിലയിരുത്തിയ ശേഷം സ്പോട്ട് ബുക്കിങ് വര്‍ധിപ്പിക്കാമെന്ന് ഹൈക്കോടതി
ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് പോലീസ് കേര്‍ഡിനേറ്ററും കൂടി ആലോചിച്ച് തീരുമാനം കൈക്കൊള്ളണം. സെക്ടര്‍ തിരിച്ച് ഉള്‍ക്കൊള്ളാവുന്ന ഭക്തരുടെ കണക്ക് തയ്യാര്‍.
കൊച്ചി | ശബരിമലയിലെ തിരക്ക് വിലയിരുത്തിയ ശേഷം സ്പോട്ട് ബുക്കിങ് വര്‍ധിപ്പിക്കാമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് പോലീസ് കേര്‍ഡിനേറ്ററും കൂടി ആലോചിച്ച് തീരുമാനം കൈക്കൊള്ളണം. വരുത്തുന്ന മാറ്റങ്ങള്‍ക്ക് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ അനുമതി വാങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്ടര്‍ തിരിച്ച് ഉള്‍ക്കൊള്ളാവുന്ന ഭക്തരുടെ കണക്ക് തയ്യാറായിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ 66,936 പേരെ ഉള്‍ക്കൊള്ളും. പമ്പയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് 12,500 പേരെയാണ്.
ദര്‍ശന കോംപ്ലക്‌സിലും പരിസരത്തും 2,500, ഫ്‌ളൈ ഓവറില്‍ 1,500, തിരുമുറ്റം 1,200, മാളികപ്പുറം ക്ഷേത്ര പരിസരം 800, താഴെ തിരുമുറ്റം 400, മാളികപ്പുറം ഫ്‌ളൈ ഓവര്‍ 720 എന്നിങ്ങനെയും ഭക്തരെ ഉള്‍ക്കൊള്ളാനാവും. പാണ്ടിത്താവളത്തിലാണ് ഏറ്റവും കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളാനാവുന്നത്- 26,750. ശരംകുത്തിയിലെ ക്യൂ കോംപ്ലക്‌സില്‍ 4,800 പേരെയും ഉള്‍ക്കൊള്ളും.


