Connect with us

National

തേജസ് വിമാനാപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

അപകടത്തില്‍ മരിച്ച പൈലറ്റിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധമായി ഖേദിക്കുന്നതായും വേദനയില്‍ പങ്കുചേരുന്നതായും വ്യോമസേന.

Published

|

Last Updated

ന്യൂഡല്‍ഹി | ദുബൈ എയര്‍ ഷോക്കിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് മരണപ്പെട്ട സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. മരിച്ച പൈലറ്റിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധമായി ഖേദിക്കുന്നതായും വേദനയില്‍ പങ്കുചേരുന്നതായും വ്യോമസേന പ്രതികരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഇതിനായി കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയെ നിയോഗിച്ചതായും സേന അറിയിച്ചു.

ഇന്ത്യന്‍ നിര്‍മിത പോര്‍വിമാനമായ തേജസ് ആണ് ദുബൈ എയര്‍ ഷോക്കിടെ തകര്‍ന്നുവീണത്.
ദുബൈ സമയം ഉച്ചക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിനടുത്ത് വച്ചായിരുന്നു സംഭവം.

ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.
ഇതേ തുടര്‍ന്ന് പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവെച്ചു.

Latest