Connect with us

Kerala

കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്

കുരീപ്പുഴ പാലത്തിന് സമീപം സെന്റ് ജോര്‍ജ് ദ്വീപിന് സമീപത്തായിരുന്നു സംഭവം.

Published

|

Last Updated

കാവനാട് | കൊല്ലം കാവനാട് കായല്‍ ഭാഗത്തുവച്ച് രണ്ട് ബോട്ടുകള്‍ക്ക് തീപ്പിടിച്ചു. കുരീപ്പുഴ പാലത്തിന് സമീപം സെന്റ് ജോര്‍ജ് ദ്വീപിന് സമീപത്തായിരുന്നു സംഭവം.

അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റതായാണ് വിവരം. അപകട കാരണം അറിവായിട്ടില്ല. പ്രദേശത്താകെ കനത്ത പുക നിറഞ്ഞിട്ടുണ്ട്.

ചാമക്കട അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

 

---- facebook comment plugin here -----

Latest