Connect with us

Kerala

പങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൊച്ചി | പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു.

കേബിള്‍ വയര്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം അടിയേറ്റ പാടുകളുമായി പെണ്‍കുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഗോപുവും പെണ്‍കുട്ടിയും അഞ്ച് വര്‍ഷമായി ഒരുമിച്ച് താമസിച്ചു വരികയാണ്. ഇതിനിടെ, പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഗോപു പോലീസില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ക്രൂര പീഡനമേറ്റതിന്റെ വിവരങ്ങള്‍ വിശദമായി വെളിപ്പെടുത്തുകയായിരുന്നു.

Latest