International
ദുബൈ എയര്‍ ഷോക്കിടെ യുദ്ധവിമാനം തകര്‍ന്നുവീണു
ഇന്ത്യന്‍ നിര്‍മ്മിത തേജസ് വിമാനമാണ് തകര്‍ന്നുവീണത്. അല്‍ മക്തൂം വിമാനത്താവളത്തിനടുത്ത് വച്ചായിരുന്നു സംഭവം.
ദുബൈ | ദുബൈ എയര്‍ ഷോക്കിടെ യുദ്ധവിമാനം തകര്‍ന്നുവീണു. ഇന്ത്യന്‍ നിര്‍മ്മിത തേജസ് വിമാനമാണ് തകര്‍ന്നുവീണത്.
ദുബൈ സമയം ഉച്ചക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിനടുത്ത് വച്ചായിരുന്നു സംഭവം. വിമാനം തകര്‍ന്നുവീണതോടെ വന്‍ അഗ്‌നിഗോളം രൂപപ്പെടുകയും കറുത്ത പുക ഉയരുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി.
ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.
സംഭവത്തെ തുടര്‍ന്ന് പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവെക്കുകയും സന്ദര്‍ശകരോട് സ്ഥലം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു. എയര്‍ ഷോയുടെ സമാപന ദിവസമായിരുന്നു ഇന്ന്.
---- facebook comment plugin here -----


