Kerala
എട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ വിബിന്‍മോന്‍.
മല്ലപ്പള്ളി | സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മല്ലപ്പള്ളി മാരിക്കല്‍ നെടുമണ്ണില്‍ വീട്ടില്‍ വിബിന്‍മോന്‍ (38)നെയാണ് കീഴ്‌വായ്പുര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ ജയമോന്‍ അറസ്റ്റ് ചെയ്തത്.
പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് വിബിന്‍മോന്‍. കീഴ്‌വായ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ടയാളാണ് ജയമോന്‍.
---- facebook comment plugin here -----


