ഇതൊരു ക്ലാസ്സ് മുറിയാണോ അതോ ഒരു നാടകവേദിയോ? സംശയിച്ചുപോകും മലപ്പുറം കുറുവ എ യു പി സ്‌കൂളിലെ കുട്ടികൾക്ക് ഷഫീഖ് തുളുവത്ത് എന്ന അധ്യാപകൻ ക്ലാസ്സെടുക്കുന്നത് കണ്ടാൽ. വടിയും ഭീഷണിയുമില്ലാത്ത, ചിരിയും പാട്ടും നിറഞ്ഞ ഈ ക്ലാസ്സുകൾ ഓരോ വിദ്യാർഥിയുടെയും മനസ്സ് കീഴടക്കുന്നതാണ്. ക്ലാസ്സിലും സാമൂഹിക മാധ്യമങ്ങളിലെ റീലുകളിലും പഠനം പാൽപ്പായസമാക്കുന്ന വിദ്യകളുമായി നിറഞ്ഞുനിൽക്കുകയാണ് ഈ അധ്യാപകൻ.
---- facebook comment plugin here -----