From the print
ഇന്ത്യ സൂപ്പര്‍
ഏഷ്യാ കപ്പ് ഹോക്കിയില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് ജയം (4-1).

രാജ്ഗീര്‍ (ബിഹാര്‍) | പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് മിന്നും ജയം. സൂപ്പര്‍ 4 റൗണ്ടില്‍ മലേഷ്യയെ 4-1ന് തോല്‍പ്പിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് കഴിഞ്ഞു.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ശഫീഖ് ഹസനാണ് മലേഷ്യക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 17ാം മിനുട്ടില്‍ മന്‍പ്രീത് സിംഗിലൂടെ സമനില പിടിച്ച ഇന്ത്യക്ക് വേണ്ടി 19ാം മിനുട്ടില്‍ സുഖ്ജീത് സിംഗ് ലീഡ് നല്‍കി. 24ാം മിനുട്ടില്‍ ശിലാനന്ദ് ലാക്ര ഇന്ത്യയെ 3-1ന് മുന്നിലെത്തിച്ചു. 38ാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് നാലാം ഗോള്‍ നേടി.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സൂപ്പര്‍ 4 മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ (22) സമനിലയില്‍ തളച്ചിരുന്നു. നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും.